രോഹിത് കോഹ്ലി യുഗം അവസാനിച്ചോ

രോഹിത് കോഹ്ലി യുഗം അവസാനിച്ചോ

രോഹിത് കോഹ്ലി യുഗം അവസാനിച്ചോ
(Pic credit :Twitter )

ഒരു പതിറ്റാണ്ട് കാലം ലോക ക്രിക്കറ്റ്‌ ഭരിച്ച താരങ്ങളായിരുന്നു രോഹിത് ശർമയും വിരാട് കോഹ്ലിയും. തങ്ങളുടെ ബാറ്റിംഗ് മികവ് കൊണ്ട് ഇരുവരും ഇന്ത്യക്ക് വേണ്ടി ഒരുപാട് വിജയങ്ങൾ നേടി തന്നിട്ടുണ്ട്. എന്നാൽ ഈ അടുത്ത കാലത്തായി ഇരു താരങ്ങളും തങ്ങളുടെ ഫോമിന്റെ നിഴലിലാണ്.

ഇപ്പോൾ ട്വന്റി ട്വന്റി ഫോർമാറ്റിൽ ഇരു താരങ്ങളുടെയും കരിയർ അവസാനിച്ചേക്കാം എന്നാ രീതിയിലാണ് വാർത്തകൾ പുറത്ത് വരുന്നത്. പ്രമുഖ മാധ്യമമായ ഇൻസൈഡ് സ്പോർട്ടാണ് ഈ വാർത്ത പുറത്ത് വിട്ടത്.എന്താണ് ഇൻസൈഡ് സ്പോർട്ടിന്റെ റിപ്പോർട്ട്‌ എന്ന് നമുക്ക് പരിശോധിക്കാം.

"നിർഭാഗ്യവശാൽ അവരെ ട്വന്റി ടീമിലേക്ക് പരിഗണിക്കുകയോ ടീമിൽ എടുക്കുകയോ ചെയ്യുന്നില്ല.ഞങ്ങൾ മുന്നോട്ടു പോവുകയാണ്. ഭാവിയിലേക്കുള്ള ഒരു ടീമിനെ വളർത്തി എടുക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.എല്ലാം സെലക്ടർ തീരുമാനിക്കുന്നത് പോലെയാണ്"

മുകളിൽ പറഞ്ഞിരിക്കുന്നത് ബി സി സി ഐ യിലെ ഒരു ഉയർന്ന ഒഫീഷ്യൽ തങ്ങളോട് പറഞ്ഞു എന്നാ രീതിയിലാണ് ഇൻസൈഡ് സ്പോർട്ടിന്റെ റിപ്പോർട്ട്‌.എന്തായാലും കാത്തിരുന്നു കാണാം. കൂടുതൽ ക്രിക്കറ്റ്‌ വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.

ToOur Whatsapp Group

Our Telegram 

Our Facebook Page